സീറോ മലബാർ വൈദിക സമ്മേളനം മാണ്ഡ്യ രൂപതയിൽ
Saturday, December 3, 2016 7:15 AM IST
ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ, ഭദ്രാവതി, ബൽത്തങ്ങാടി സീറോ മലബാർ രൂപതകളിലെ വൈദികരുടെ സമ്മേളനത്തിന് മാണ്ഡ്യ രൂപത ആതിഥേയത്വം വഹിച്ചു.23, 24 തീയതികളിൽ കെങ്കേരി ക്രൈസ്റ്റ് കാമ്പസിൽ നടന്ന സമ്മേളനം ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി ഉദ്ഘാടനം ചെയ്തു.

മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ സ്വാഗതപ്രഭാഷണവും ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു.

അങ്കമാലി സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ക്ലാസ് നയിച്ചു. മാണ്ഡ്യ രൂപത വികാരി ജനറാൾ മോൺ. ജോർജ് ആലുക്ക നന്ദി പറഞ്ഞു. വികാരി ജനറാൾമാരായ റവ. ഡോ. മാത്യു കോയിക്കര സിഎംഐ, ഫാ. ജോസഫ് വലിയപറമ്പിൽ, ഫാ. അഗസ്റ്റിൻ ഉറുമ്പുകാട്ടിൽ, മാണ്ഡ്യ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി എന്നിവർ കോൺഫറൻസിന് നേതൃത്വം നല്കി.

കർണാടകയിലെ 15 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ബൽത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ രൂപതകളിലെ ഒന്നര ലക്ഷത്തോളം സീറോ മലബാർ വിശ്വാസികളെ നയിക്കുന്ന 150 വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു.