ഡബ്ല്യുഎംഎഫ് ജർമൻ പ്രൊവിൻസ് രൂപീകരിച്ചു
Saturday, December 3, 2016 8:11 AM IST
ഫ്രാങ്ക്ഫർട്ട്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ജർമൻ നാഷണൽ കമ്മിറ്റി നിലവിൽ വന്നു. ജർമനിയുടെ വ്യാപാര തലസ്‌ഥാനമായ ഫ്രാങ്ക്ഫർട്ടിലാണ് ഡബ്ല്യുഎംഎഫ് ജർമൻ യൂണിറ്റ് രൂപീകൃതമായത്.

ഭാഷയുടെയും വിശ്വാസത്തിന്റെയും മതിൽകെട്ടുകൾക്കുള്ളിൽ തളച്ചിടപ്പെടാതെ ലോക സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മാതൃകാ സംഘടനയായി ഡബ്ല്യുഎംഎഫ് വളരുമെന്ന പ്രത്യാശ പങ്കുവച്ച ചടങ്ങിൽ മാറി വരുന്ന ലോക സാമൂഹ്യ വ്യവസ്‌ഥിതിയിൽ പ്രവാസ സമൂഹം വിവിധ തലങ്ങളിൽ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളും അതിനെ അതിജീവിക്കുന്നതിൽ പ്രാവാസികളുടെ പങ്കിനെപ്പറ്റി ചർച്ചയും സംഘടിപ്പിച്ചു.

ജർമനിയിലെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്ത ചടങ്ങിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോർ കമ്മിറ്റി അംഗമായ ഡോണി ജോർജ് പുതിയ നാഷണൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഡോ. ഷൈജുമോൻ ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), ജെറി ജേക്കബ് കക്കാട്ട് (സെക്രട്ടറി), ഡിക്കൻ ജോർജ് (ട്രഷറർ) എന്നിവരേയും ഡോ. അജീഷ് ബാലകൃഷ്ണൻ, രേണുക, ലവിൻ പൊറ്റെക്കാട്ട്, ബിനൽ പൊയ്യതുരത്തി ബ്രൂണോ എന്നിവർ വൈസ് പ്രസിഡന്റുമാരായും റിബിൻ ബാലചന്ദ്രൻ, റോണി വിൻസെന്റ് ചാക്കോ, ശ്രീകുമാർ കോമത് സിദ്ധാർഥൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോണി ജോർജ്, അഖിൽ തോമസ്, ആനന്ദ് മോഹൻ ശ്രീകുമാരി, അനേക് സാജൻ, ദീപക് എസ്. കുമാർ, ധനേഷ് കൃഷ്ണ, എഡ്വിൻ ദേവസിക്കുട്ടി, ഗിരീഷ് ശങ്കർ, ഹരിൽ കുമാർ കൃഷ്ണപ്രസാദ്, ഡോ. ജോബിൻ ജോസഫ്, ജോജിൻ ജോസ്, ജോസഫ് ചിറ്റൂപ്പറമ്പൻ, ഡോ. കെവിൻ ജോസഫ്, ലാൽ ജോസ്, മനു ടോം തയ്യിൽ, നിഷാന്ത് വെട്ടുവേടൻകുന്ന്, സന്ദീപ് ആനന്ദ് കണ്ണുമൽ, രാമു പ്രദീപ്, ശരത് മോഹൻ, ശ്രീകേഷ് ലക്ഷ്മി നാരായണൻ എന്നിവരേയും തെരഞ്ഞെടുത്തു.