അഡ്വ.ടോമി കല്ലാനി റോം സന്ദർശിക്കുന്നു
Saturday, December 3, 2016 10:36 AM IST
റോം: കോട്ടയം ഡിസിസി പ്രസിഡന്റും ലോയേഴ്സ് യൂണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനി റോം സന്ദർശിക്കുന്നു. കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് ഇറ്റലിയുടെ സമ്മേളനത്തിൽ പങ്കെടുത്തശേഷം വത്തിക്കാനും അദ്ദേഹം സന്ദർശിക്കും.

ഒരാഴ്ചത്തെ സന്ദർശനത്തിൽ ഇറ്റലിയിലുള്ള മലയാളി സംഘടനകളുമായും പ്രതിനിധികളുമായും ചർച്ചകൾ നടത്തുന്ന അദ്ദേഹം സീറോ മലബാർ രൂപത യൂറോപ്പ് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിനെ സന്ദർശിച്ചശേഷം മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിലും പങ്കെടുക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ