ഫോമ ഷിക്കാഗോ റീജൺ ഉദ്ഘാടനം ചെയ്തു
Saturday, December 3, 2016 10:37 AM IST
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഷിക്കാഗോ റീജണിന്റെ 2016– 18 വർഷങ്ങളിലേക്കുള്ള പ്രവർത്തനോദ്ഘാടനം ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയ ഹാളിൽ നടന്നു.

ഫോമ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഫോമ ഷിക്കാഗോ റീജൺ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ക്നാനായ റീജൺ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ ഏബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി റോയി നെടുംചിറ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ജീൻ പുത്തൻപുരയ്ക്കൽ എന്നിവർ ഫോമ ഷിക്കാഗോ റീജണിന്റെ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്തു. ഫോമ ഷിക്കാഗോ റീജൺ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ഫോമ നാഷണൽ ട്രഷറർ ജോസി കുരിശിങ്കൽ, നാഷണൽ കമ്മിറ്റി മെംബർ പീറ്റർ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടൽ, വനിതാ പ്രതിനിധി ബീന വള്ളിക്കളം. ആഷ്ലി ജോർജ്, ഫോമ അഡ്വൈസറി ചെയർമാൻ സ്റ്റാൻലി കളരിക്കമുറി, പ്രോജക്ട് കോഓർഡിനേറ്റർ ജോർജ് മാത്യു, മെതഡിസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ജോസഫ് ചാണ്ടി കാഞ്ഞൂപറമ്പിൽ, ജോസ് മണക്കാടൻ, കെസിഎസ് ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, കൊച്ചിൻ ക്ലബ് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോ, സാഹിത്യവേദി പ്രസിഡന്റ് ജോൺ ഇലയ്ക്കാട്ട്, ടാക്സ് ആൻഡ് അക്കൗണ്ടിംഗ് പ്രതിനിധി ജോസ് ചാമക്കാല, ജോണി വടക്കുംചേരിൽ, റീജൺ ട്രഷറർ ജോൺ പട്ടപ്പതി എന്നിവർ സംസാരിച്ചു. ഷിക്കാഗോ റീജൺ പിആഒ സിനു പാലയ്ക്കത്തടം പരിപാടിയുടെ അവതാരകനായിരുന്നു.

ബിജി സി. മാണി, കെസിഎസ് മുൻ പ്രസിഡന്റ് ഷാജി ഇടാട്ട്, ഷാബു മാത്യു, അനിയൻ കുഞ്ഞ്, മനു നൈനാൻ, ബിജു പി. തോമസ്, ആഗ്നസ് തെങ്ങുംമൂട്ടിൽ, ജോൺസൺ കണ്ണൂക്കാടൻ, അച്ചൻകുഞ്ഞ് മാത്യു, ചാക്കോച്ചൻ കടവിൽ, ഫിലിപ്പ് പവ്വത്തിൽ, ഫിലിപ്പ് പുത്തൻപുരയിൽ, ഷിബു അഗസ്റ്റിൻ, രാജൻ തലവടി, ജയിംസ് പുത്തൻപുരയിൽ, സച്ചിൻ ഉറുമ്പിൽ, ജ്യോതി പുള്ളിക്കാമറ്റം, ആല്വിൻ പുള്ളിക്കുന്നേൽ, ടോമി വടക്കുംചേരി, ജോൺസൺ കൂവക്കട, കുഞ്ഞുമോൻ ചൂട്ടുവേലിൽ, ജോസ് കാവിലവീട്ടിൽ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം