ഷിക്കാഗോ കർദിനാൾ ബ്ലെയ്സ് കുപിച്ചിന്റെ മുഖ്യകാർമികത്വത്തിൽ ക്രിസ്മസ് ആഘോഷം
Monday, December 5, 2016 4:51 AM IST
ഷിക്കാഗോ: ഇന്ത്യൻ കാത്തലിക്സ് ഓഫ് ഷിക്കാഗോയുടെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ പത്താംതീയതി ശനിയാഴ്ച ഷിക്കാഗോ രൂപതാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് കുപിച്ചിന്റെ മുഖ്യകാർമികത്വത്തിൽ നടത്തുന്നു.

ഷിക്കാഗോയിൽ ഉടനീളമുള്ള ഇന്ത്യൻ കാത്തലിക് സമൂഹത്തിലെ മേലധ്യക്ഷന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും, വൈദീകരും, കന്യാസ്ത്രീകളും, ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസികളും ഈ ക്രിസ്മസ് കുർബാനയിലും അതിനുശേഷം നടക്കുന്ന ആഘോഷപരിപാടികളിലും ഡിന്നറിലും പങ്കെടുക്കും.

2016 നവംബർ 19–നു ഷിക്കാഗോ അതിരൂപതയുടെ കർദ്ദിനാളായി ആർച്ച് ബിഷപ്പ് ബ്ലെയ്സ് കുപിച്ചിനെ മാർപാപ്പയാണു പുതിയ നിയമനം നടത്തിയത്. ഷിക്കാഗോ അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയാണ് അറുപത്തിയേഴുകാരനായ കർദിനാൾ ബ്ലെയ്സ് കുപിച്ച്.

ഈ സ്പെഷൽ ക്രിസ്മസ് ആഘോഷ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഹെറാൾഡ് ഫിഗുരേദോ (പ്രസിഡന്റ്, ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി). 630 400 1172.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം