മറിയാമ്മ ആന്റണി പാറുകണ്ണിൽ നിര്യാതയായി
Monday, December 5, 2016 7:54 AM IST
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ ഓസ്ട്രിയ കോഓർഡിനേറ്ററും ഓസ്ട്രിയയിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി കൂട്ടായ്മയുടെ സെക്രട്ടറിയുമായ ടോമിച്ചൻ പാറുകണ്ണിലിന്റെ മാതാവ് മറിയാമ്മ ആന്റണി പാറുകണ്ണിൽ (83) നിര്യാതയായി. സംസ്കാരം ളായികാട് സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തി. പരേത നാലുകോടി, പായിപ്പാട് കുറുക്കൻകുഴി വലിയപറമ്പിൽ കുടുംബാഗമാണ്.

മറ്റുക്കൾ: ജോസഫ് ആന്റണി, ഫ്രാൻസിസ് ആന്റണി, ലിസമ്മ ആന്റണി, പരേതനായ ബാബു ആന്റണി, ജയിംസ് ആന്റണി.

റിപ്പോർട്ട്: ജോബി ആന്റണി