ബ്രിസ്ബേനിൽ ഓസ്ട്രേലിയൻ ഡ്രീംസ് ഏപ്രിൽ 29ന്
Monday, December 5, 2016 7:57 AM IST
ബ്രിസ്ബേൻ: വിസ്മയ കാഴ്ചകളുമായി ഓസ്ട്രേലിയൻ ഡ്രീംസ് 2017 ഏപ്രിൽ 29ന് ബ്രിസ്ബേനിൽ അരങ്ങേറും. എഡ്മണ്ട് റൈസ് പെർഫോർമിംഗ് ആർട്സ് സെന്ററിൽ വൈകുന്നേരം ആറു മുതലാണ് പരിപാടി.

നടനും നർത്തകനുമായ വിനീത്, നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി, ബോളിവുഡ് ഡാൻസർ ഷംന കാസിം, സൗത്ത് ഇന്ത്യൻ നടി ശ്രുതി ലക്ഷ്മി, നടൻ രജത് മേനോൻ, ഗായകരായ അഫ്സൽ, വിവേകാന്ദൻ, മെറിൻ, നടനും കൊമേഡിയനുമായ സുരാജ് വെഞ്ഞാറമൂട്, ഹാസ്യതാരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം, കീബോർഡ് ആർട്ടിസ്റ്റ് സുശാന്ത്, ഫ്ളൂട്ട് ആർട്ടിസ്റ്റ് നിഖിൽ റാം, ഡ്രം ആർട്ടിസ്റ്റ് തനൂജ്, തബല ആർട്ടിസ്റ്റ് ഹരി ക്രിഷ്ണ മൂർത്തി, പോൾസൺ, സൗണ്ട് എൻജിനിയർമാരായ വിജയ് ജോസഫ്, ഫ്രാൻസിസ് കൊല്ലനൂർ എന്നിവർ പങ്കെടുക്കുന്നു. ഓസ്ട്രേലിയൻ ഡ്രീംസിന്റെ സംവിധാനം വിനീതാണ് നിർവഹിച്ചിരിക്കുന്നത്.

ബ്രിസ്ബേൻ ആസ്‌ഥാനമായുള്ള മാജിക് മൂൺ എന്റർടൈൻമെന്റ്സ്, മലയാളം ഇവന്റ്സ് ഓസ്ട്രേലിയ എന്നിവർ സംയുക്‌തമായാണ് പരിപാടി നടത്തുന്നത്. നാബ് ഓസ്ട്രേലിയ ബാങ്ക്, ഫ്ളെക്സി ഫിനാൻഷ്യൽ സർവീസ്, ഡെലി ആൻഡ് സ്പൈസ്, എൽദോ റാഡോ ഹോം ലോൻസ്, ഫിനാൻഷ്യൽ പോയിന്റ്, ദി ഗാലി റസ്റ്ററന്റ്, ബേസ്ഡ് എയർ ഡീൽസ്.കോം, പാരഡൈസ് ബിൽഡേഴ്സ്, ഡിലൈറ്സ് ഓഫ് പാരഡൈസ്, ടോംസ് മാത്സ് അക്കാഡമി തുടങ്ങിയവരാണ് പരിപാടിയുടെ സ്പോൺസർമാർ.

വിലാസം: Edmund Rice Performing Arts Center, St Laurence”s Coll-ege.

dnt¸mÀ«v: tSmw tPmk^v