ഡിട്രോയിറ്റ് കൺവൻഷന് ലോസ്ആഞ്ചലസിൽ ശുഭാരംഭം
Monday, December 5, 2016 7:59 AM IST
ലോസ്ആഞ്ചലസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) യുടെ ഡിട്രോയിറ്റിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ കലിഫോണിയയിലെ രജിസ്ട്രേഷൻ ഡിസംബർ രണ്ടിന് ലേക് ഫോറസ്റ്റിലെ തണ്ടൂർ ബാങ്ക്വറ്റ് ഹാളിൽ നടന്നു.

കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് വിനോദ് ബാഹുലേയൻ, കൺവൻഷൻ കൺവീനർ ഡോ.രവി രാഘവൻ, കലിഫോർണിയ സംസ്‌ഥാന പ്രതിനിധികളായ രവി വെള്ളത്തിരി, ഡോ. ജയകൃഷ്ണൻ, ഓം പ്രസിഡന്റ് രമ നായർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നിരവധിയാളുകൾ പേര് രജിസ്റ്റർ ചെയ്തു.

2017 ജൂലൈ ഒന്നു മുതൽ നാലുവരെ മിഷിഗണിലെ ഡിട്രോയിറ്റിൽ നടക്കുന്ന കൺവൻഷനിൽ പതിനാലു ജില്ലകളെയും പ്രതിനിധീകരിച്ചു പ്ലോട്ടുകകൾ ഉണ്ടായിരിക്കുമെന്നും ആധ്യാത്മിക സാസ്കാരിക സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും പറഞ്ഞ പ്രസിഡന്റ് സുരേന്ദ്രൻ നായർ കൺവൻഷൻ വിജയമാക്കുന്നതിന് ഏവരുടേയും സഹകരണവും പ്രാതിനിത്യവും അഭ്യർഥിച്ചു. പ്രമുഖ മലയാളി അസോസിയേഷനായ ‘ഓം’ ആണ് ലോസ്ആഞ്ചലസിലെ ‘ശുഭാരംഭം’ സംഘടിപ്പിച്ചത്.

വിവരങ്ങൾക്ക്: www.namaha.org

റിപ്പോർട്ട്: സന്ധ്യ പ്രസാദ്