ലീഗ് സിറ്റി മലയാളികളുടെ ക്രിസ്മസ്–ന്യൂഈയർ ആഘോഷങ്ങൾ 30ന്
Monday, December 5, 2016 7:59 AM IST
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂഈയർ ആഘോഷങ്ങൾ ഡിസംബർ 30ന് (വെള്ളി) നടക്കും. വൈകുന്നേരം 4.30ന് നൈറ്റ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

പതിനാല് അടിയോളം ഉയരത്തിലുള്ള കൂറ്റൻ നക്ഷത്രം ഒരുക്കിയും കേക്ക് നിർമിച്ചും നൂറുകണക്കിന് ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ, വൈവിധ്യമാർന്ന ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയും പ്രശസ്ത ഗായകരെ അണിനിരത്തി ഗാന നിശയും വൈവിധ്യമാർന്ന നൃത്ത, സംഗീത, നാടക പരിപാടികളും സ്നേഹവിരുന്നും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: സോജൻ ജോർജ് 4092569840, രാജ്കുമാർ മേനോൻ 2627440452, മാത്യു പോൾ 4094543472, വിനേഷ് വിശ്വനാഥൻ 2282494511, ജോണി ഏബ്രഹാം 2813328163, രാജൻകുഞ്ഞ് ഗീവർഗീസ് 5078220051, ബിനു പാപ്പച്ചൻ 4059925716, ഷിബു ജോസഫ് 2282491819, ടെൽസൺ പഴമ്പിള്ളി 9734777775, കൃഷ്ണരാജ് കരുണാകരൻ 4094571257, രാജേഷ് പിള്ള 2282496020.

റിപ്പോർട്ട്: ജീമോൻ റാന്നി