സെന്റ് തോമസ് സീറോ മലബാർ ഫൊറോനയിൽ കരോൾ സർവീസിന് ഉജ്‌ജ്വല തുടക്കം
Monday, December 5, 2016 7:59 AM IST
ഡാളസ്: ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയിൽ ക്രിസ്മസ് കരോളിന് ഉജ്‌ജ്വല തുടക്കം. ഡിസംബർ മൂന്നിന് ഇടവകയിലെ വീടുകൾ കേന്ദ്രീകരിച്ചാണ് കരോൾ സർവീസ് ആരംഭിച്ചത്.

ശാന്തരാത്രി തിരുരാത്രി...,ദൈവം പിറക്കുന്നു..മനുഷ്യനായി ബേത്ലഹേമിൽ..., തുടങ്ങി രക്ഷയുടെ മഹദ് സന്ദേശം ഓർമപ്പെടുത്തിയും രക്ഷകന്റെ തിരുപ്പിറവി ഉദ്ഘോഷിച്ചുമുള്ള ഗാനങ്ങൾ ഉണ്ണീശോയെ വണങ്ങി കരോൾ സംഘം ആലപിച്ചു. കൊച്ചു കുട്ടികളും മുതിർന്നവരും ഒരുപോലെ കരോൾ സർവീസിൽ പങ്കുചേർന്നു.

ഇടവകയിലെ ആർലിംഗ്ടൺ ഗ്രാൻഡ് പ്രയറി കുടുംബ യൂണിറ്റിലാരംഭിച്ച സർവീസിന് വികാരി ഫാ. ജോഷി എളമ്പാശേരിൽ, കൈക്കാരൻ സാലിച്ചൻ കൈനിക്കര, വാർഡ് പ്രസിഡന്റ് ജോസഫ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ