ഹൂസ്റ്റണിൽ അലിഗർ അലൂംനി വാർഷിക പൊതുയോഗം ഡിസംബർ 10ന്
Monday, December 5, 2016 8:00 AM IST
ഹൂസ്റ്റൺ: അലിഗർ മുസ് ലിം സർവകലാശാല പൂർവ വിദ്യാർഥികളുടെ സംഘടനയായ അലിഗർ അലൂംനി അസോസിയേഷൻ ഓഫ് ടെക്സസ് വാർഷിക പൊതുയോഗം ഡിസംബർ 10ന് (ശനി) ഹൂസ്റ്റണിൽ നടക്കുന്നു.

ഹൂസ്റ്റൺ സൗത്ത് വെസ്റ്റ് ഫ്രീവേ കംഫർട്ട് ഇന്നിൽ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസിഡന്റ് ഇർഫാൻ ജാഫ്രിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

ടെക്സസിലുളള എല്ലാ പൂർവ വിദ്യാർഥികളും യോഗത്തിൽ സംബന്ധിക്കണമെന്ന് സെക്രട്ടറി ആന്റലിബ് അലവി അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: [email protected]

റിപ്പോർട്ട്: പി.പി. ചെറിയാൻ