റോഡിലെ ഗർത്തത്തിൽ വീണ് ഡെപ്യൂട്ടി ഷെരീഫ് കൊല്ലപ്പെട്ടു
Tuesday, December 6, 2016 7:31 AM IST
സാൻ ആന്റോണിയോ: റോഡിൽ അപ്രതീക്ഷിതമായുണ്ടായ ഗർത്തത്തിൽപ്പെട്ട് റിസർവ് ഡെപ്യൂട്ടി ഷെരീഫ് മരിച്ചു. ഡോറ ലിന്റോ എന്ന അറുപത്തെട്ടുകാരിയാണ് കാറിൽ യാത്ര ചെയ്യവേ 12 അടി താഴ്ചയുള്ള സിങ്ക് ഹോളിൽ വീണു മരിച്ചത്.

ഡിസംബർ നാലിന് സാൻ ആന്റോണിയോയിലാരുന്നു സംഭവം. 12 അടിയുള്ള വെള്ളം നിറഞ്ഞ ഗർത്തത്തിൽ രണ്ടു കാറുകളാണ് പതിച്ചത്. റോഡിനടിലൂടെ മലിനജലം കടന്നുപോകുന്ന പൈപ്പ് പൊട്ടിയതാകാം അപകടമുണ്ടാകാൻ കാരണമായതെന്ന് സാൻ ആന്റോണിയോ ഫയർ ചീഫ് ചാൾസ് ഹുഡ് പറഞ്ഞു. കൂഴിയിൽ വീണ മറ്റൊരു കാർ യാത്രക്കാരനെ രക്ഷിക്കുവാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

2009 മുതൽ റിസർവ് ഡെപ്യൂട്ടിയായി സേവനം ചെയ്യുന്ന ഡോറ ലിന്റയുടെ നിര്യാണത്തിൽ ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് അനുശോചിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ