ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാന പിആർഒ
Tuesday, December 6, 2016 7:54 AM IST
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കാസിന്റെ പിആർഒ ആയി ശ്രീകുമാർ ഉണ്ണിത്താനെ വീണ്ടും തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാന ന്യൂയോർക്ക് റീജൺ വൈസ് പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ ട്രഷറർ, കെഎച്ച്എൻഎയുടെ മുൻ ജോ. ട്രഷറർ, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

1994 ൽ അമേരിക്കയിലെ വൈറ്റ് പ്ലൈൻസിൽ സ്‌ഥിരതാമസമാക്കിയ ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്‌ഥൻ കൂടിയാണ്. ഭാര്യ ഉഷ. മക്കൾ: ശിവ, വിഷ്ണു.