ഫൊക്കാന മിഡ്വെസ്റ്റ് റീജണിന് പുതിയ നേതൃത്വം
Tuesday, December 6, 2016 10:08 AM IST
ഷിക്കാഗോ: ഫൊക്കാന മിഡ്വെസ്റ്റ് റീജണിന്റെ പ്രഥമ യോഗം വൈസ് പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ ചേർന്നു. പുതിയ ഭാരവാഹികളായി ജെസി റിൻസി (ജനറൽ സെക്രട്ടറി), പ്രവീൺ തോമസ് (ട്രഷറർ) എന്നിവരും അഡ്വൈസറി കമ്മിറ്റിയിലേക്ക് ജയ്ബു കുളങ്ങര, അനിൽകുമാർ പിള്ള, ജോയി ചെമ്മാച്ചേൽ, സിറിയക് കൂവക്കാട്ടിൽ, റിൻസി കുര്യൻ, ലെജി പട്ടരുമഠം, സതീശൻ നായർ, ലീല ജോസഫ്, ഹെറാൾഡ് ഫിഗുരേദോ എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ അനുമോദിച്ച് ഫൊക്കാന മുൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് മറിയാമ്മ പിള്ള ആമുഖ പ്രസംഗം നടത്തി. അസോസിയേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഷിബു വെൺമണിയേയും നാഷണൽ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റായ വിജി എസ്. നായരേയും, ഫൊക്കാന നാഷണൽ കമ്മിറ്റി ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ ടോമി അംബേനാട്ടിനേയും യോഗം അനുമോദിച്ചു.

യോഗത്തിൽ അനിൽകുമാർ പിള്ള, ജയ്ബു കുളങ്ങര, ജോയി ചെമ്മാച്ചേൽ, ടോമി അംബേനാട്ട്, സിറിയക് കൂവക്കാട്ടിൽ, ലെജി പട്ടരുമഠത്തിൽ, സന്തോഷ് നായർ, ലീല ജോസഫ്, ഷിബു വെൺമണി, വിജി എസ്. നായർ, റിൻസി കുര്യൻ, ചന്ദ്രൻ പിള്ള, പ്രവീൺ തോമസ്, ഷിബു മുളയാനികുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം