സിഡിയു ദേശീയ സമ്മേളനം ആരംഭിച്ചു
Tuesday, December 6, 2016 10:11 AM IST
എസൻ: ജർമനിയിൽ അടുത്ത സെപ്റ്റംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങൾ മെനയാൻ മെർക്കലിന്റ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്റെ (സിഡിയു) ദേശീയ സമ്മേളനം നോർത്ത്റൈൻ വെസ്റ്റ് ഫാളിയയിലെ എസൻ നഗരത്തിൽ ആരംഭിച്ചു.

രണ്ടു ദിവസത്തെ വാർഷിക കോൺഗ്രസിൽ മെർക്കൽ നിരവധി കാര്യങ്ങൾ നിരത്തി സംസാരിച്ചെങ്കിലും പാർട്ടിക്കുള്ളിൽ മെർക്കലിനെതിര അപസ്വരങ്ങൾ ഉയർന്നു തുടങ്ങിയെങ്കിലും പാർട്ടിക്കാരെ ഒറ്റക്കെട്ടാക്കി തെരഞ്ഞെടുപ്പിൽ അണിനിരത്താനാണ് മെർക്കലിന്റെ ഇപ്പോഴത്തെ ശ്രമം.

കഴിഞ്ഞ 11 വർഷമായി ജർമനി നേതൃത്വത്തിലുള്ള മെർക്കൽ, താൻ ഒരിക്കൽകൂടി ചാൻസലർ സ്‌ഥാനാർഥിയാകുമെന്നു കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിനായി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജോലിക്ക് താൻ വീണ്ടും സന്നദ്ധയാണെന്നും പക്ഷേ വോട്ടെടുപ്പ് മുൻപുള്ളതിനേക്കാൻ കൂടുതൽ പ്രയാസമുള്ളതായിരിക്കും കടുത്ത മൽസരത്തിലൂടെയാവും താൻ കടന്നുപോകുന്നതെന്നും പറഞ്ഞത് കാലനടിയിലെ മണ്ണൊലിക്കുന്നതിന്റെ സത്യം അറിഞ്ഞുതന്നെ എന്നുതന്നെവേണം കരുതാൻ.

കഴിഞ്ഞതവണ 97 ശതമാനം വോട്ടുനേടിയാണ് മെർക്കൽ പാർട്ടിയധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തണ പാർട്ടിയധ്യക്ഷയായി മൽസരിക്കുമ്പോൻ എത്ര ലഭിക്കുമെന്ന് രണ്ടുദിവസത്തെ സമാപനം വരെ കാത്തിരിക്കേണ്ടിവരും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ