ഓർമ ദേശീയ ക്യാരം ചാമ്പ്യൻഷിപ്പ് : വൽസൻ ആന്റ് അലക്സ് ടീമും ആഷിഷ് ആന്റ് അനൂപ് ടീമും ജേതാക്കൾ
Wednesday, December 7, 2016 2:56 AM IST
ഫിലഡൽഫിയ: ഓർമാ ദേശീയ ക്യാരം ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വൽസൻ ആന്റ് അലക്സ് ടീം ഒന്നാം സമ്മാനവും, ആഷിഷ് മാത്യു ആന്റ് അനൂപ് ജോർജ് ടീം രണ്ടാം സമ്മാനവും നേടി. ജോയി കളപ്പറമ്പത്ത് കോർഡിനേറ്ററും ഓർമ (ഇന്റർനാഷാണൽ) ട്രഷറർ* ഷാജി മിറ്റത്താനി കൺവീനറുമായിരുന്നു. 500, 200 ഡോളറുകളുടെ ക്യാഷ് പ്രൈസുകളും ഓർമയുടെ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ട്രോഫികളും സർട്ടിഫിക്കറ്റുകളും ജേതാക്കൾക്ക് സമ്മാനിച്ചു.

ഓർമ (ഇന്റർനാഷനൽ) പ്രസിഡന്റ് ജോസ് ആറ്റുപുറം, ഓർമാ പെൻസിൽവേനിയാ ചാപ്റ്റർ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, പ്രശസ്ത സ്പോട്സ് പ്രോത്സാഹകൻ എം.സി സേവ്യർ, ജനറൽ സെക്രട്ടറി പി ഡി ജോർജ് നടവയൽ, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സിബിച്ചൻ ചെമ്പ്ളായിൽ, സെക്രട്ടറി മാത* തരകൻ, ചാപ്റ്റർ സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. ഓർമ ഇന്റർനാഷനൽ വൈസ് പ്രസിഡന്റുമാരായ ജോർജ് ഓലിക്കൽ, തോമസ് പോൾ, ചാപ്റ്റർ പി ആർഒ. ജോജി ചെറുവേലിൽ, ട്രഷറർ സിബിച്ചൻ മുക്കാടൻ, ജോണി കരുമത്തി, സുനിൽ തകടിപ്പറമ്പിൽ, സേവ്യർ ആന്റണി എന്നിവർ നേതൃത്വം നൽകി. ഇരുപതു ടീമുകൾ മത്സരിച്ചു.

റിപ്പോർട്ട്: പി.ഡി ജോർജ് നടവയൽ