കെ.എം അഷ്റഫിന് നവോദയ യാത്രയയപ്പ് നൽകി
Wednesday, December 7, 2016 2:57 AM IST
റിയാദ്: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ബത്ത യൂണിറ്റ് പ്രസിഡൻറുമായ കെ.എം അഷ്റഫിനു നവോദയ പ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. ആലപ്പുഴ സ്വദേശിയായ അഷ്റഫ് രണ്ടു പതിറ്റാണ്ടായി സൗദിയിലുണ്ട്. അൽഹസ, റിയാദ് എന്നിവിടങ്ങളിൽ ഒരു പ്രമുഖ കമ്പനിയുടെ സെയിൽസ്മാനായി ജോലി തുടരവേയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

നവോദയ നേതൃനിരയിൽ സജീവമായിരുന്ന അഷ്റഫ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നു. സംഘടനയുടെ ഉപഹാരം നവോദയ പ്രസിഡൻറ് അൻവാസ് അഷ്റഫിന് കൈമാറി. ബത്ത യൂണിറ്റിെൻറ മെമേൻറാ സുരേഷ് സോമൻ നൽകി. ന്യൂസനയ്യ, ഷിഫ, അസീസിയ, സുലൈ യൂണിറ്റുകളും ഉപഹാരങ്ങൾ കൈമാറി. അഹമ്മദ് മേലാറ്റൂർ അഷ്റഫിെൻറ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. വിവിധ നവോദയ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സാംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ