ഫാ. വർഗീസ് നടയ്ക്കലിന് യാത്രയപ്പ് ഡിസംബർ 11ന്
Wednesday, December 7, 2016 7:43 AM IST
സൂറിച്ച് : സ്വിറ്റ്സർലൻഡിലെ സ്തുത്യർഹമായ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന ഫാ. വർഗീസ് നടയ്ക്കലിന് സീറോ മലബാർ കമ്യൂണിറ്റി യാത്രയയപ്പ് നൽകുന്നു. ഡിസംബർ 11ന് (ഞായർ) സൂറിച്ച് സെന്റ് തെരേസ ദേവാലയത്തിൽ വൈകുന്നേരമാണ് ചടങ്ങുകൾ. അന്നേദിവസം നടക്കുന്ന വിശുദ്ധകുർബാനയിലും സ്നേഹവിരുന്നിലും ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. തോമസ് പ്ലാപ്പള്ളിൽ അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ