വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ എം.എ. ബേബിക്ക് സ്വീകരണം നൽകി
Wednesday, December 7, 2016 7:51 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ പര്യടനം നടത്തുന്നു മുൻ കേരള വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിക്ക് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ സ്വീകരണം നൽകി. ന്യൂറോഷലിലുള്ള ഷേർളിസ് ഇന്ത്യൻ റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.

നോട്ട് പിൻ വലിച്ചതു സാധരണക്കാരനെ കഷ്ടത്തിലാക്കിയന്നു പറഞ്ഞ എം.എ. ബേബി കള്ളപ്പണക്കാരെ നോട്ട് പിൻ വലിച്ചത് ബാധിച്ചിട്ടില്ലെന്നും തീരുമാനം ദോഷകരമായി ബാധിച്ചത് പാവങ്ങളെയാണെന്നും അഭിപ്രായപ്പെട്ടു. വേണ്ട തയ്യാറെടുപ്പു കൂടാതെയാണു തീരുമാനമെടുത്തത്. ഏകാധിപത്യ രാജ്യങ്ങളിൽ നടക്കുന്ന രീതിയിലാണു തീരുമാനം ഉണ്ടായത്. കറൻസി ഇല്ലാത്ത സമൂഹം എന്നതും എളുപ്പമല്ല. ഇന്ത്യയിൽ രണ്ടു ശതമാനം മാത്രമാണ് കറൻസി ഇല്ലാതെ വിനിമയം നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ അത് കൂടുതലുണ്ട്. കറൻസി ഇല്ലാത്ത സമൂഹം എന്നത് ഒന്നൊ രണ്ടോ മാസം കൊണ്ട് നടപ്പാകേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിലുള്ള പല മലയാളി സംഘടനകളുടെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

സെക്രട്ടറി ടെറൻസൺ തോമസ്, കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി. ചാക്കോ, ട്രഷർ കെ.കെ ജോൺസൻ, മുൻ പ്രസിഡന്റ്മാരായ ജെ. മാത്യൂസ്, കെ.ജെ. ഗ്രിഗറി, ജോൺ മാത്യു (ബോബി), ട്രസ്റ്റി ബോർഡ് മെംബർ രാജൻ ടി. ജേക്കബ്, രാജ് തോമസ്, കൈരളി ടിവി യൂസ്എ ഡയറക്ടർ ജോസ് കടപ്പുറം, കേരള സമാജം മുൻപ്രസിഡന്റ് കുഞ്ഞു മാലിയിൽ, ഷവലിയർ ജോർജ് ഇട്ടൻ പടിയത്ത്,ജോജി കാവനാൽ ,ദേവസി ഇട്ടൂപ്, മാത്യു ജോസഫ്, അഗസ്റ്റിൻ ജോസഫ്, ജോർജ് കുഴിഞ്ഞൽ, ജോയിന്റ് സെക്രട്ടറി ആന്റോ വർക്കി എന്നിവർ സംസാരിച്ചു.