ഡെന്മാർക്ക് മലയാളികളുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 11ന്
Wednesday, December 7, 2016 10:09 AM IST
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ മലയാളി സമൂഹം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 11ന് (ഞായർ) മലയാളി സംഗമവും സംഗീത നിശയും നടത്തുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടിയിൽ യുകെയിൽ നിന്നുള്ള പ്രമുഖ ബാൻഡിന്റെ സംഗീതനിശ ആഘോഷത്തെ അവിസ്മരണീയമാക്കും. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന വിനോദ പരിപാടികളും ഡാൻസ്, മിമിക്രി തുടങ്ങിയ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടും. നാടൻ ഭക്ഷണത്തോടെ രാത്രി എട്ടിന് പരിപാടികൾ സമാപിക്കും. ആഘോഷങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ സംഘാടകൻ ഫാ. എൽദോസ് വട്ടപ്പറമ്പിൽ അറിയിച്ചു. രാജ്യത്തെ മുഴുവൻ മലയാളികളെയും ക്രിസ്മസ് സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ബിനോയ് സെബാസ്റ്റ്യൻ 004542347187, റെനിൽ മനാറ്റ് 004525687835.

റിപ്പോർട്ട്: ജോബി ആന്റണി