പോർസിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 17ന്
Wednesday, December 7, 2016 10:10 AM IST
കൊളോൺ: ജർമനിയിലെ കൊളോൺ പോർസിലുള്ള മലയാളി കുടുംബങ്ങളുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 17ന് (ശനി) നടക്കും.

വൈകുന്നേരം നാലിന്് കൊളോൺ പോർസിലെ അലക്സിയാനർ ആശുപത്രി ഓഡിറ്റോറിയത്തിൽ (കേള്നർ സ്ട്രാസെ 64, 51149 കൊളോൺ – പോർസ് – എൻസൻ) ഫാ.ജോസ് വടക്കേക്കര സിഎംഐയുടെ കാർമികത്വത്തിൽ ദിവ്യബലിയോടുകൂടി ആരംഭിക്കും. തുടർന്ന് ഈശ്വര പ്രാർഥന, ക്രിസ്മസ് സന്ദേശം, ക്രിസ്മസ് അവതരണം, കരോൾ ഗാനങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുമെന്ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽക്കുന്ന പോർസിലെ മലയാളി കുടുംബങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ