മാത്യൂ വർഗീസ് ഫോമാ പിആർഒ
Thursday, December 8, 2016 2:52 AM IST
ഷിക്കാഗോ: മൂന്ന് പതിറ്റാണ്ടോളമായി സാമൂഹിക, സാംസ്ക്കാരിക, മാധ്യമ രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച മാത്യൂ വർഗീസിനെ (ജോസ് ഫ്ളോറിഡ) ഫോമായുടെ 2016–18 ഭരണ സമിതി പിആർഒ ആയി തിരഞ്ഞെടുത്തു. നവംബർ 30–നു നടന്ന നാഷണൽ കമ്മിറ്റി മീറ്റിംഗിലാണ് മാത്യൂ വർഗീസിനെ തെരഞ്ഞെടുത്തത്. ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ തുടക്കം മുതൽ അതിന്റെ സജീവ പങ്കാളിയാണ് മാത്യൂ.

ഫൊക്കാനയുടെ നാഷണൽ ട്രഷറർ, സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ പ്രസിഡന്റ് തുടങ്ങി, സംഘടനകളുടെ നേതൃനിരയിൽ വിവിധ കാലങ്ങളിലായി സേവനം ചെയ്തിട്ടുണ്ട് മാത്യൂ വർഗീസ്.

ഫോമാ 2016 മയാമി കൺവൻഷന്റെ ചെയർമാനും ആയിരുന്നു അദ്ദേഹം. ഏഷ്യനെറ്റ് യൂഎസ്എയുടെ ഓപ്പറേഷൻസ് മാനേജർ, ഇൻഡ്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്, എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലുടനീളം അദ്ദേഹത്തിനുള്ള സുഹൃദ് വലയവും, മാധ്യമ രംഗത്തുള്ള പ്രവർത്തി പരിചയവും കൈമുതലായുള്ള മാത്യൂ വർഗ്ഗീസ് ഫോമയുടെ 201618 കാലഘട്ടത്തിലെ പ്രവർത്തങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിക്കും എന്ന് നാഷണൽ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്