ജർമനിയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ തീകൊളുത്തി
Thursday, December 8, 2016 8:25 AM IST
ബർലിൻ: ഭർത്താവ് ഭാര്യയെ നടുറോഡിൽ തീകൊളുത്തി. വടക്കൻ ജർമനിയിലെ കീലിൽ ആണ് സംഭവം. ആഫ്രിക്കൻ വംശജരായ ഇവർ ഇരുപതു വർഷത്തോളമായി ജർമനിയിലാണ് താമസം. ഇരുവരും കുറച്ചു കാലമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വഴക്കാണ് അക്രമത്തിനു പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അവരുടെ മേൽ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതിയെ വഴിയാത്രക്കാരാണ് ശരീരമാകെ പൊള്ളിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതും ആശുപത്രിയിലാക്കിയതും. സംഭവത്തിൽ നാല്പത്തൊന്നുകാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ