നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല
Thursday, December 8, 2016 8:27 AM IST
ന്യൂഡൽഹി: ചക്കുളത്തുകാവിലെ പൊങ്കാലയോടനുബന്ധിച്ച് നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും കാർത്തിക നക്ഷത്രമായ ഡിസംബർ 12ന് (തിങ്കൾ) പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുക്കുന്നു. ചക്കുളത്തുകാവിലെ പൊങ്കാല ദിവസം തന്നെയാണ് ഇത്തവണ ഡൽഹിയിലെ നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലും കാർത്തിക പൊങ്കാല എന്നതും ശ്രദ്ധേയമാണ്.

രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ പൊങ്കാലക്കുള്ള ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത് അഡിഗയുടെ കാർമികത്വത്തിൽ രാവിലെ 8.30ന് പൊങ്കാല അടുപ്പുകളിൽ അഗ്നി പകരും.

പ്രഭാത പൂജകൾക്കു ശേഷം വിശേഷാൽ പൂജകളും പൊങ്കാലയോടനുബന്ധിച്ചുണ്ടാവും. ഉച്ച ദീപാരാധനക്കുശേഷം അന്നദാനവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, വാസുദേവൻ 9560994118.

റിപ്പോർട്ട്: പി.എൻ. ഷാജി