അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്റെ കുടുംബസംഗമം 10ന്
Thursday, December 8, 2016 8:29 AM IST
മെൽബൺ: അങ്കമാലിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്‌ഥാനത്തേയ്ക്ക് കുടിയേറിവരുടെ കൂട്ടായ്മായ ആൽഫായുടെ (അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷൻ) കുടുംബസംഗമം ഡിസംബർ 10ന് (ശനി) നടക്കും.

വൈകുന്നേരം നാലു മുതൽ ക്ലെയിട്ടൺ സെന്റ് പീറ്റേഴ്സ് സ്കൂൾ ഹാളിലാണ് സംഗമം. പരസ്പരം പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും ഭാവി പരിപാടികൾക്ക് രൂപം നല്കുന്നതിനുമാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കത്തക്ക രീതിയിൽ വിവിധ മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: മാർട്ടിൻ ഉറുമീസ് 0470 463 081,*സോജി ആന്റണി 0422 435 378, ജോബി ജോർജ് 0430 489 071.

വിലാസം: St. PETER’S SCHOOL HALL, 5 MARY STREET, CLAYTON.

റിപ്പോർട്ട്: പോൾ മേനാച്ചേരി