അരിസോണയിൽ ക്രിസ്മസ് ആഘോഷം 10ന്
Friday, December 9, 2016 6:46 AM IST
ഫീനിക്സ്: അരിസോണ മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 10ന് (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് മെസാ സിറ്റിയിലുള്ള ഡോബ്സോൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

വിവിധ പള്ളികളിലെ ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന കരോൾ ഗാനങ്ങളും വിവിധ നൃത്തനൃത്തങ്ങളും മറ്റു കലാപരിപാടികൾ, ക്രിസ്മസ് സന്ദേശം എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടികളുടെ വിജയത്തിനായി സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ. സജി മർക്കോസ് (പ്രസിഡന്റ്), ജനു മാത്യു (സെക്രട്ടറി), കുരിയൻ ഏബ്രഹാം (ട്രഷറർ), തോമസ് അപ്രേം (കൾചറൽ കോഓർഡിനേറ്റർ), പി.വി.ജോർജ് (ഫുഡ് കോഓർഡിനേറ്റർ), ഫാ. ജോർജ് എട്ടുപറയിൽ (ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച്), ഫാ. സ്റ്റാൻലി തോമസ് (ഫീനിക്സ് മാർത്തോമ ചർച്ച്), ഫാ. ഷിന്റോ ടി. ഡേവിഡ് (സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ജനു മാത്യു (സെക്രട്ടറി) 4802313112, കുര്യൻ ഏബ്രഹാം (ട്രഷറർ) 6026907892.

റിപ്പോർട്ട്: ജേക്കബ് വർഗീസ്