ഡാളസ് വാലിറാഞ്ച് ലൈബ്രറിയിൽ ക്രിസ്മസ് പാർട്ടി 19ന്
Friday, December 9, 2016 6:46 AM IST
കരോൾട്ടൺ: കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19ന് (തിങ്കൾ) ഡാളസിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വൈകുന്നേരം ആറു മുതൽ വാലിറാഞ്ച് പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന പരിപാടിയിൽ ക്രിസ്മസ് ഗാനങ്ങൾ, സ്റ്റോറി ടൈം, പിസ പാർട്ടി തുടങ്ങിയവ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: 817 734 6991, 972 714 4226, 214 675 3638.

റിപ്പോർട്ട്: പി.പി. ചെറിയാൻ