കൈരളി ടിവി ഹൂസ്റ്റൺ ബ്യൂറോ പുതിയ പരിപാടികൾ അവതരിപ്പിക്കുന്നു
Friday, December 9, 2016 6:47 AM IST
ഒക്ലഹോമ: വർഷങ്ങളോളം കൈരളി ടിവിക്കുവേണ്ടി മാധ്യ മപ്രവർത്തനം നടത്തിയ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ജോർജ് പോൾ, മോട്ടി മാത്യു, വിഷ്ണു, എബിസൻ ഏബ്രഹാം എന്നിവരടങ്ങുന്ന വീഡിയോ ടീം ഹൂസ്റ്റൺ മലയാളികളുടെ സാംസ്കാരികവും കലാപരവും മതപരവുമായ വാർത്തകൾ കൈരളി ടിവിയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു. ഹൂസ്റ്റണിൽ നിന്നാരംഭിക്കുന്ന പുതിയ ഷോർട്ട് സീരിയൽ ഷൂട്ടിംഗും തുടങ്ങികഴിഞ്ഞു.

വിവരങ്ങൾക്ക്: ശങ്കരൻകുട്ടി 4056029794, ജോസ് കാടാപുറം 9149549586.