ഡാളസിൽ ക്രിസ്മസ് ആഘോഷം 10ന്
Friday, December 9, 2016 6:47 AM IST
ഡാളസ്: ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ച് ഓഫ് ഡാളസിന്റെ ക്രിസ്മസ് ആഘോഷ പരിപാടികൾ ഡിസംബർ 10ന് (ശനി) നടക്കും. വൈകുന്നേരം 5.30ന് മാർത്തോമ ഇവന്റ് സെന്ററിലാണ് (1150 LUNA Road, Dallas) ആഘോഷ പരിപാടികൾ.

പ്രമുഖ ലേല കമ്പനിയായ ലൂയി മുറാഡിന്റെ ആഭിമുഖ്യത്തിലുള്ള ലേല പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വിരുന്ന് സത്കാരത്തെ തുടർന്ന് ന്യൂജേഴ്സി ഫൈൻ ആർട്സിന്റെ സാമൂഹ്യ സംഗീത നാടകം ‘മഴവില്ല് പൂക്കുന്ന ആകാശം’ അരങ്ങേറും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. പി.സി. സജി 214 412 7951, റവ. മാത്യു സാമുവൽ 972 975 7468, തോമസ് മാത്യു 817 723 5390.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ