ബർമിംഗ്ഹാം ബാലാജി ക്ഷേത്രത്തിലേക്ക് തീർഥാടനം 10ന്
Friday, December 9, 2016 6:48 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി ഈ മണ്ഡലക്കാലത്ത് ‘ശബരീശ ദർശനം’ യുകെയിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബർമിംഗ്ഹാം ബാലാജി ക്ഷേത്രത്തിലേക്ക് തീർഥാടനം നടത്തുന്നു.

ഡിസംബർ 10ന് (ശനി) രാവിലെ 10 മുതൽ വിതിംഗ്ടൺ ഗാന്ധി ഹാളിൽ നിന്നും വ്രതശുദ്ധിയോടെ കെട്ടുമുറുക്കി ബർമിംഗ്ഹാം ബാലാജി ക്ഷേത്രത്തിലെ അയപ്പക്ഷേത്രത്തിൽ ചെന്ന് പൂജാദികർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതാണ് തീർഥാടനം. ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: ഗോപകുമാർ 07932672467, സന്തോഷ് 07737469585.

റിപ്പോർട്ട്: അലക്സ് വർഗീസ്