ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു
Monday, December 12, 2016 10:07 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. കരോൾ ബാഗിലെ ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപതയിലെ വൈദികരും തിരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങളും പങ്കെടുത്തു. ഫാ. മാർട്ടിൻ പാലമറ്റം, ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധന രേഖയായ amoris laetitia (സ്നേഹത്തിന്റെ ആനന്ദം) ആസ്പദമാക്കി സെമിനാർ നയിച്ചു.