പെൻറിത്ത് മലയാളി കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു
Monday, December 19, 2016 8:55 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ പെൻറിത്ത് മലയാളി കൂട്ടായ്മ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. കിംഗ്സ്വുഡ് ഗവൺമെന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ഭരണസമിതി അംഗങ്ങൾ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു ആന്റണി ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾക്ക് തുടക്കമായി. ക്രിസ്തീയ ഭക്‌തിഗാനങ്ങൾ, ക്ലാസിക്കൽ –സെമി ക്ലാസിക്കൽ നൃത്തങ്ങൾ, ഉപകരണ സംഗീതം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ചടങ്ങിൽ കൂട്ടായ്മക്കുവേണ്ടി ലൈജു എഡ്വിൻസൺ തയാറാക്കിയ പുതിയ വെബ്സൈറ്റും സുരേഷ് പോക്കാട്ട് രൂപകല്പന ചെയ്ത പുതിയ ലോഗോയുടെ പ്രകാശനവും നടന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ജോയി ജേക്ക്ബ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി. കെ.ജെ. തോമസ്, സുനിത സുരേഷ് എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. ക്രിസ്മസ് വിരുന്നോടെ പരിപാടികൾ സമാപിച്ചു.

പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട്, ട്രഷറർ ചെറിയാൻ മാത്യു, കമ്മിറ്റിയംഗങ്ങളായ പ്രവീൺ അധികാരം, ജോയി ജേക്കബ്, ഷിബു മാളിയേക്കൽ, ടി.ജി. അജി, റിഥോയി പോൾ, ജോബി അലക്സ്, ജിനു വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.കെ. ജോഗേഷ്