എസ്എസ്എൽസി പരീക്ഷ മാർച്ച് 30ന് ആരംഭിക്കും
Friday, December 30, 2016 2:23 AM IST
ബംഗളൂരു: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷ അടുത്ത വർഷം മാർച്ച് 30ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം കർണാടക സ്റ്റേറ്റ് സെക്കൻഡറി വിദ്യാഭ്യാസ പരീക്ഷാ ബോർഡ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 12 വരെയാണ് പരീക്ഷ. മാർച്ച് 30ന് ഒന്നാം ഭാഷ, ഏപ്രിൽ മൂന്നിന് ഗണിതശാസ്ത്രം, അഞ്ചിന് രണ്ടാം ഭാഷ, ഏഴിന് ശാസ്ത്രം, പത്തിന് മൂന്നാം ഭാഷ, പന്ത്രണ്ടിന് സാമൂഹികശാസ്ത്രം എന്നിങ്ങനെയാണ് പരീക്ഷാക്രമം.