കരോൾ മത്സരം നടത്തി
Friday, December 30, 2016 2:24 AM IST
ബംഗളൂരു: കർമലാരാം മൗണ്ട് കാർമൽ ദേവാലയത്തിലെ മൗണ്ട് കാർമൽ യൂത്തിന്റെ ആഭിമുഖ്യത്തിൽ കരോൾ മത്സരം ’ഗ്ലോറിയ 16’ സംഘടിപ്പിച്ചു. 27 യൂണിറ്റുകൾ പങ്കെടുത്ത മത്സരത്തിൽ സെന്റ് ജൂഡ് ഒന്നാം സമ്മാനവും ലിസ്യൂ രണ്ടാം സമ്മാനവും സേക്രഡ്ഹാർട്ട്, സെന്റ് മേരീസ് എന്നിവർ മൂന്നാം സമ്മാനവും കരസ്‌ഥമാക്കി.

ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിലെ യുവജന സംഘടനയായ സാബിയോയുടെ നേതൃത്വത്തിൽ ഇന്റർ ചർച്ച് കരോൾ ഗാനമത്സരം ഫൊറോനാ പാരിഷ് ഹാളിൽ നടന്നു. വാശിയേറിയ മത്സരത്തിൽ ബാബുസാപാളയ സെന്റ് ജോസഫ് ചർച്ച് ടീം ഒന്നാം സമ്മാനം കരസ്‌ഥമാക്കി. ബംഗളൂരു ഈസ്റ്റ് സെന്റ് തോമസ് ഓർത്തഡോക്സ് മഹായിടവക രണ്ടാം സ്‌ഥാനവും വിജയനഗർ മേരിമാതാ ചർച്ച് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ഫാ. അഗസ്റ്റിൻ പുത്തൻപുര, സെലിൻ ജോസ്, മാനുവൽ ജോസഫ് എന്നിവരായിരുന്നു വിധികർത്താക്കൾ. ഒന്നാം സമ്മാനം നേടിയവർക്ക് 15,000 രൂപയും രണ്ടാംസ്‌ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സമ്മാനം നേടിയവർക്ക് 7,000 രൂപയും നല്കി.