വർഷാവസാന പ്രാർഥനയും വിശുദ്ധ കുർബാനയും
Friday, December 30, 2016 10:08 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വർഷാവസാന പ്രാർഥനയും വിശുദ്ധ കുർബാനയും ഡിസംബർ 31ന് (ശനി) നടക്കും. വൈകുന്നേരം 6.30ന് ബർസായിലുള്ള സെന്റ് പീറ്റേഴ്സ് ഭവനിലാണ് ചടങ്ങുകൾ.

ജനുവരി ഒന്നിന് രാവിലെ (ഞായർ) രാവിലെ 10.30ന് പുതുവത്സര പ്രാർഥനയും കുർബാനയും കേക്കു വിതരണവും സെക്ടർ രണ്ടിലുള്ള സെന്റ തോമസ് ദേവാലയത്തിൽ നടക്കും. ഫാ. പയസ് മേലേക്കണ്ടത്തിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.