ആഘോഷലഹരിയിൽ കൊട്ടാരം
Monday, January 2, 2017 8:08 AM IST
മൈസൂരു: അംബാവിലാസ് കൊട്ടാരത്തിൽ വിപുലമായ പരിപാടികളോടെയാണ് പുതുവർഷപ്പിറവി ആഘോഷിച്ചത്. ഇന്നലെ രാത്രി 12 മണി മുതൽ 12.15 വരെ കൊട്ടാരം ദീപാലംകൃതമായി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ കൊട്ടാരപരിസരത്ത് ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. കോട്ട ആഞ്ജനേയസ്വാമി ക്ഷേത്രത്തിനു സമീപം ഇന്നലെ വരെ കലാപരിപാടികൾ നടന്നു.