ക്രിസ്മസ് ആഘോഷിച്ചു
Tuesday, January 3, 2017 6:14 AM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ക്രിസ്മസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 24 രാത്രി 9.30 മണിക്ക് ഗായക സംഘം നേതൃത്വം നല്കിയ കരോൾ ഗാനശുശ്രൂഷയോടെ ദേവാലയത്തിലെ പിറവിത്തിരുന്നാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കും വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ കാർമികത്വം വഹിച്ചു. തുടർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു വിതരണം ചെയ്തു. ക്രിസ്മസ് ട്രീ സമ്മാനങ്ങളും ഒരുക്കിയിരുന്നു. 25ന് രാവിലെ എട്ടിനും ദിവ്യബലി ഉണ്ടായിരുന്നു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ദേവാലയത്തിൽ മനോഹരമായ പുൽക്കൂടും ഒരുക്കിയിരുന്നു. ആഘോഷപരിപാടികൾക്ക് വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ നേതൃത്വം നല്കി.