മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് ലാൽകെയർ സിംഗപ്പൂർ യൂണിറ്റിന്റെ സഹായഹസ്തം
Thursday, January 5, 2017 6:15 AM IST
തിരുവനന്തപുരം: അശരണർക്ക് അന്നവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന മാതൃക ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ബ്രാഞ്ചിന് സിംഗപ്പൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മോഹൻലാൽ ഫാൻസ് ഗ്രൂപ്പ് ‘ലാൽ കെയർസ് സിംഗപ്പൂർ’ ധനസഹായം നൽകി. പ്രശസ്ത സിനിമ ബാലതാരം അജാസ് കൊല്ലവും സിംഗപ്പൂർ യൂണിറ്റ് സെക്രട്ടറി സുമിതയും ചേർന്നാണ് തുക കൈമാറിയത്.

ലാൽ കെയർസിന്റെ പ്രവർത്തങ്ങളോട് സഹകരിക്കുന്ന മെംബർമാർക്കും അജാസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ദിവ്യ രാജ് പറഞ്ഞു.

പ്രശസ്ത മലയാള സിനിമാതാരം മോഹൻലാലിന്റെ ആരാധകരുടെ ആഗോള കൂട്ടായ്മയായ ലാൽ കെയർസിന്റെ സിംഗപ്പൂർ യൂണിറ്റ് കഴിഞ്ഞ വർഷമാണ് പ്രവർത്തനമാരംഭിച്ചത്. സിംഗപ്പൂർ കൂടാതെ യുഎഇ, ബഹറിൻ, ഖത്തർ, കുവൈത്ത്, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ലാൽ കെയർസിന് പ്രവർത്തന യൂണിറ്റുകൾ ഉണ്ട്. പുതുവത്സരത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളാണ് ലാൽ കെയർ ലക്ഷ്യമിടുന്നത്.