ക്രിസ്മസ് ആഘോഷിച്ചു
Thursday, January 5, 2017 8:32 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരി. വ്യാകുലമാതാ ദേവാലയത്തിൽ ക്രിസ്മസ് ദിന ശുശ്രൂഷകൾക്ക് വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിച്ചു. പിറവിത്തിരുന്നാൾ തിരുക്കർമങ്ങൾക്കൊപ്പം പ്രത്യേക പ്രാർഥനകളും ദിവ്യബലിയും നടന്നു. തുടർന്ന് കേക്ക് മുറിക്കലും കരോൾ ഗാനാലാപനവും നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ഉണ്ണിക്ക് ഒരു ഉടുപ്പ് എന്ന പദ്ധതിയെ വികാരി ഫാ. ലാലു തടത്തിലാങ്കൽ പ്രശംസിച്ചു.