ദാസറഹള്ളി ദേവാലയത്തിൽ തിരുനാൾ
Wednesday, January 11, 2017 8:21 AM IST
ബംഗളൂരു: ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഈമാസം 13, 14, 15 തീയതികളിൽ ആഘോഷിക്കും. 13ന് വൈകുന്നേരം 5.30ന് വികാരി ഫാ. തോമസ് താന്നിയാനിക്കൽ തിരുനാളിനു കൊടിയേറ്റും. തുടർന്ന് ആഘോഷമായ ദിവ്യബലിയിൽ ഫാ. സാബു ജോർജ് കൂട്ടാരപ്പള്ളിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കും. 14ന് വൈകുന്നേരം 5.30ന് ദിവ്യബലിക്കും ലദീഞ്ഞിനും വിജയനഗർ മേരിമാതാ ഇടവക വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിക്കും. രാത്രി എട്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ.

പ്രധാന തിരുനാൾ ദിനമായ 15ന് രാവിലെ ഏഴിന് ദിവ്യബലി, 8.30ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ എന്നിവ നടക്കും. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് സെന്റ് ക്ലാരറ്റ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജസ്റ്റിൻ കുഴിവേലിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിക്കും. ക്ലാരറ്റ് നിവാസ് ഡയറക്ടർ ഫാ. ടോമി ഉറുമ്പുംകുഴിയിൽ സിഎംഎഫ് തിരുനാൾ സന്ദേശം നല്കും. ആറിന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ഫാ. ലിന്റോ പുല്ലാട്ട് സിഎംഎഫിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്, സമാപനാശീർവാദം എന്നിവയും നടക്കും.