ഉണ്ണീശോയുടെ തിരുനാൾ
Wednesday, January 11, 2017 8:21 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ ഉണ്ണീശോയുടെ തിരുനാളിനു തുടക്കമായി. പ്രധാന തിരുനാൾ ദിവസമായ ഇന്നു രാവിലെ 6.30നും 8.30നും 10.30നും ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ഫാ. ടോംസി പാലയ്ക്കൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കും. തുടർന്ന് നൊവേന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, എന്നിവയും കരിമരുന്ന് കലാപ്രകടനവും നടക്കും. തിരുനാൾ തിരുക്കർമങ്ങൾക്ക് വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ്, സഹവികാരി ഫാ. ജോയിസ് ഉറുമ്പുംകുഴിയിൽ സിഎംഎഫ് എന്നിവർ നേതൃത്വം നല്കും.