എയർഇന്ത്യയിൽ വനിതകൾക്ക് സീറ്റ് സംവരണം
Thursday, January 12, 2017 7:55 AM IST
ന്യൂഡൽഹി: എയർ ഇന്ത്യയിൽ വനിതകൾക്ക് സീറ്റുകൾ സംവരണം ചെയ്യാൻ തീരുമാനം. എല്ലാ ആഭ്യന്തര സർവീസുകളിലും ആറ് സീറ്റുകൾ വീതം വനിതകൾക്കു മാത്രമായി മാറ്റിവയ്ക്കാനാണ് തീരുമാനം. ജനുവരി 18 മുതൽ ഇതു നടപ്പിൽ വന്നേക്കും.

എന്നാൽ അധിക ചാർജ് ചുമത്തില്ലെന്നും ഈ സീറ്റുകൾ തനിയെ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണെന്നും എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹണി പറഞ്ഞു.