ആലീസ് പ്രിംഗ്സ് മലയാളി അസോസിയേഷൻ പുതുവത്സരം ആഘോഷിച്ചു
Friday, January 13, 2017 9:57 AM IST
ആലീസ് സ്പ്രിംഗ്: ഓസ്ട്രേലിയയിലെ റെഡ് സെന്റർ എന്നറിയപ്പെടുന്ന ആലീസ് സ്പ്രിംഗിലെ മലയാളി സമൂഹം ‘പൊൻപുലരി 2017’ എന്ന പേരിൽ വിവിധ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു.

2016 ഡിസംബർ 31ന് OLSH കാമ്പസിൽ നടന്ന ആഘോഷ പരിപാടികൾ ആലീസ് സ്പ്രിംഗ് മേയർ ഡാമിയൻ റയാൻ, ഡോ. സജീവ് ചെറിയാൻ, ഡോ. സാമുവൽ ഗുഡ് വിൻ, മെലിസ ബ്രൗൺ, ജേക്കബ് ചാക്കോ ചുണ്ടങ്ങ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

തുടർന്നു അനു ജോജോയുടെ നേതൃത്വത്തിൽ നടന്ന വെൽക്കം ഡാൻസോടെ കലാപരിപാടികൾക്ക് തുടക്കമായി. ചടങ്ങിൽ അന്തരിച്ച കലാഭവൻ മണി അടക്കമുള്ളവരെ അനുസ്മരിച്ചു. എബി ജോസഫ് സംവിധാനം നിർവഹിച്ച കട്ടപ്പന ബ്രദേഴ്സ് അവതരിപ്പിച്ച നൃത്തനാട്യ സന്ധ്യയും ജോസ് ചാക്കോയും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റ്, അരുൺകുമാർ, എൽഫി ജോബി, നിസി അരുൺ, അനു ജോജോ, നിഖിൽ സുരേന്ദ്രൻ എന്നീ ഡാൻസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസും ഇന്ത്യൻ ഷെഫ് റസ്റ്ററന്റിന്റെ ക്രിസ്മസ് ഡിന്നറും ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു.