ഇറ്റലിയിൽ പിഎംഎഫ് സിസിലിയ റീജൺ പുതുവർഷ സംഗമം നടത്തി
Friday, January 13, 2017 9:58 AM IST
സിസിലിയ: ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ സിസിലിയ റീജൺ പാത്തിയിലെ ടൗൺ ഹാളിൽ പുതുവർഷ സംഗമം നടത്തി.

സിസിലിയ റീജൺ പ്രസിഡന്റ് ജയിംസ് ജോർജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ പ്രസിഡന്റ് ജോർജ് പടിക്കക്കുടി, യൂറോപ്പ് കോഓർഡിനേറ്റർ സിറിൽ മനിയാനി പ്പുറത്ത്, ഇറ്റലിയുടെ സെക്രട്ടറി അനിത പുല്ലയിൽ, ഫാ. ആഞ്ചലോ കോസ്താൻസോ, സിസിലിയ റീജൺ കോഓർഡിനേറ്റർ ജോസഫ് പോൾ, സെക്രട്ടറി വരുൺ ജോസഫ്, പ്രഫ. തോമസ് ജോസഫ്, പിആർഒ തോമസ് ജോസഫ്, ജോയി പൂഞ്ഞാർ എന്നിവർ സംസാരിച്ചു.

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗാനമേളയും സ്നേഹവിരുന്നും അരങ്ങേറി. അൽഫോൻസയും റ്റോണിയും പരിപാടിയുടെ അവതാരകയായിരുന്നു.

വിപിൻ, തോമസ് മാത്യു തൈയിൽ, ടോമി ജോസഫ്, ബിജു വർഗീസ്, ഗീതമ്മ ജേക്കബ്, ഷേർളി ജോസ്, ഷീജ ഷാൻജെൻ, അനീഷ് ജോസഫ്, ദീപ ജോസഫ്, സിജോ, അജോ, ഡിക്സൺ, റെനി ചാണ്ടി, സാന്റോ, റ്റിൻസൺ തൈയിൽ, ജോജി തോമസ്, സക്കറിയ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ