ഡാർലിംഗ്ടണിൽ ഫാ. മാത്യു പനയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Monday, January 16, 2017 7:28 AM IST
ലണ്ടൻ: ഡാർലിംഗ്ടൺ കാർമൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കുടുംബ നവീകരണ ധ്യാനം നടത്തുന്നു. ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കുന്ന ധ്യാനത്തിന് ഫാ. ജോർജ് പനയ്ക്കൽ വിസി, ഫാ. കുര്യാക്കോസ് പുന്നോലിൽ വിസി, ബ്രദർ ടോമി പുതുക്കാട്, ബ്രദർ ചെറിയാൻ കവലയ്ക്കൽ ആൻഡ് ഡിവൈൻ ടീം ആണ് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.

നവീകരണ ധ്യാനത്തിൽ പങ്കെടുക്കാൻ താത്ര്യമുള്ളവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: ഫാ. കുര്യാക്കോസ് പുന്നോലിൽ 074833750070, 01325469400, റെജി പോൾ 07723035457, റെജി മാത്യു 07552619237.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ