ബംഗളരുവിലെ വിവിധ ദേവാലയങ്ങളിലെ തിരുനാളാഘോഷങ്ങൾ
Wednesday, January 18, 2017 7:26 AM IST
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിൽ തിരുനാൾ ജനുവരി 21, 22 തീയതികളിൽ ആഘോഷിക്കും. 14ന് രാവിലെ പത്തിന് ഇടവകയിലെ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണ, സൈ്‌ഥര്യലേപന കർമങ്ങൾക്ക് വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. വിൽസൺ കൊല്ലംപറമ്പിൽ, ഫാ. സെൽജോ വെളിയന്നൂക്കാരൻ എന്നിവർ സഹകാർമികരായി.

21 ന് രാവിലെ ആറിനു ദിവ്യബലിയും നൊവേനയും തുടർന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം നാലിന് പള്ളിയിലേക്ക് അമ്പുകളുടെ കൂട്ടഎഴുന്നള്ളിപ്പ് എന്നിവയും നടക്കും. വൈകുന്നേരം അഞ്ചിന് ദിവ്യബലിയും നോവേനയും ഏഴിന് കലാസന്ധ്യയും നടക്കും.
22ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് മാണ്ഡ്യ രൂപത പ്രൊക്യൂറേറ്റർ ഫാ. പോൾ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം, തിരുശേഷിപ്പ് ചുംബനം, ആകാശ വിസ്മയം, ശിങ്കാരി മേളം എന്നിവയും നടക്കും. 23നു വൈകുന്നേരം ആറിന് ഇടവകയിലെ സകല മരിച്ചവർക്കും വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് എന്നിവയുമുണ്ടായിരിക്കും. തിരുനാൾ ദിവസങ്ങളിൽ അമ്പ് എടുക്കുന്നതിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. വിൽസൺ കൊല്ലംപറമ്പിൽ അറിയിച്ചു.

സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ തിരുനാളിനു കൊടിയേറി



ബംഗളൂരു: അശോക് നഗർ സെന്റ് സെബാസ്റ്റ്യൻസ് അസോസിയേഷെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ജനുവരി 13ന് വൈകുന്നേരം 5.30ന് മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ കൊടിയേറ്റ് കർമം നിർവഹിച്ചു. വികാരി ഫാ. തോമസ് കുനിയന്തോടത്ത് സിഎംഐ, തിരുഹൃദയ ഇടവക വികാരി ഫാ. ജെറോം സ്റ്റാനിസ്ലാവൂസ് എന്നിവർ സഹകാർമികരായി. തുടർന്ന് ദിവ്യബലിയും നൊവേനയും ലദീഞ്ഞും നടന്നു.

ജനുവരി 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രാർഥനാ പ്രദക്ഷിണം നടക്കും. പ്രധാന തിരുനാൾ ദിനമായ 22ന് വൈകുന്നേരം 6.30ന് തിരുഹൃദയ ദേവാലയത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. രാജേഷ് കവലയ്ക്കൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജസ്റ്റിൻ പുത്തൻപുരയ്ക്കൽ സിഎംഐ സന്ദേശം നല്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം തിരുഹൃദയ ദേവാലയത്തിൽ നിന്നു പുറപ്പെട്ട് കാസിൽ സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, മാർക്കം റോഡ്, ടേറ്റ് ലെയിൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കപ്പേളയിൽ എത്തിച്ചേരും.

ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ തിരുനാൾ



ബംഗളൂരു: ദാസറഹള്ളി സെന്റ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിെ തിരുനാളിനു തുടക്കമായി. ജനുവരി 13ന് വൈകുന്നേരം 5.30ന് വികാരി ഫാ. തോമസ് താന്നിയാനിക്കൽ തിരുനാളിനു കൊടിയേറ്റി. തുടർന്ന് ആഘോഷമായ ദിവ്യബലിയിൽ ഫാ. സാബു ജോർജ് കൂട്ടാരപ്പള്ളിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കി. ഇന്നലെ വൈകുന്നേരം 5.30ന് ദിവ്യബലിക്കും ലദീഞ്ഞിനും വിജയനഗർ മേരിമാതാ ഇടവക വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു. രാത്രി എട്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ നടന്നു.

പ്രധാന തിരുനാൾ ദിനമായ ഞായർ ഏഴിന് ദിവ്യബലി, 8.30ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ എന്നിവ നടന്നു. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് സെന്റ് ക്ലാരറ്റ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജസ്റ്റിൻ കുഴിവേലിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു. ക്ലാരറ്റ് നിവാസ് ഡയറക്ടർ ഫാ. ടോമി ഉറുമ്പുംകുഴിയിൽ സിഎംഎഫ് തിരുനാൾ സന്ദേശം നൽകി. ആറിന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ഫാ. ലിന്റോ പുല്ലാട്ട് സിഎംഎഫിെ കാർമികത്വത്തിൽ ലദീഞ്ഞ്, സമാപനാശീർവാദം എന്നിവയും നടന്നു.

മത്തിക്കരെ ദേവാലയത്തിൽ തിരുനാൾ

ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ജനുവരി 13ന് കൊടിയേറി. വൈകുന്നേരം 5.15ന് ഫൊറോന വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ് കൊടിയേറ്റി. തുടർന്ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോഷി നിരപ്പേൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ മുതിർന്ന പൗരന്മാർക്കായി ദിവ്യബലി നടന്നു. വൈകുന്നേരം 5.30ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. നോബിൾ മണ്ണാറത്ത് സിഎംഎഫ് കാർമികത്വം വഹിച്ചു. 15 മുതൽ 21 വരെ എല്ലാ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും.

21ന് രാവിലെ മുതൽ ഭവനങ്ങളിലേക്ക് അമ്പെടുക്കൽ നടക്കും. വൈകുന്നേരം 5.30ന് ദിവ്യബലിക്കുശേഷം പ്രദക്ഷിണം നടക്കും. പ്രധാന തിരുനാൾ ദിവസമായ 22ന് രാവിലെ 6.30നും 8.30നും ദിവ്യബലി. വൈകുന്നേരം നാലിന് നൊവേന, ലദീഞ്ഞ് എന്നിവയ്ക്കു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അലങ്കരിച്ച് നഗരംചുറ്റിയുള്ള പ്രദക്ഷിണം നടക്കും. തുടർന്ന് ആറിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ പ്രഫസർ റവ.ഡോ. ഫിലിപ്പ് മറ്റം മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കും. തുടർന്ന് കരിമരുന്ന് കലാപ്രകടനവും ബാൻഡ് മേളവും അരങ്ങേറും. 23ന് രാവിലെ ഇടവകയിലെ മരിച്ചവർക്കു വേണ്ടി ദിവ്യബലിയും നടക്കുമെന്ന് ഫൊറോന വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ് അറിയിച്ചു.

ഹുളിമാവ് ദേവാലയത്തിൽ തിരുനാൾ

ബംഗളൂരു: ഹുളിമാവ് സാന്തോം ദേവാലയത്തിൽ ഇടവകമധ്യസ്‌ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 19 മുതൽ 29 വരെ തീയതികളിൽ ആഘോഷിക്കും. 19ന് വൈകുന്നേരം 6.15ന് വികാരി ഫാ. സജി പരിയപ്പനാൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ദിവ്യബലിയും നൊവേനയും നടക്കും. 22ന് രാവിലെ ഒമ്പതിന് ദിവ്യബലിമധ്യേ പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നൊവേനയും ദിവ്യബലിയും നടക്കും.

പ്രധാന തിരുനാൾ ദിനമായ 27ന് ഇടവകദിനമായി ആചരിക്കും. വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനയ്ക്കും മൺവയൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കിഴേത്ത് മുഖ്യകാർമികത്വം വഹിക്കും. 7.30ന് സാന്തോം കലാവേദിയുടെ സാംസ്കാരിക സാമൂഹ്യനാടകം പ്രിയമാനസം അരങ്ങേറും. കുടുംബദിനമായ 28ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ പ്രോക്യുറേറ്റർ ഫാ. പോൾ വാഴപ്പള്ളി മുഖ്യകാർമികത്വം വഹിക്കും. 7.30ന് കലാസന്ധ്യ അരങ്ങേറും.

കൃതജ്‌ഞതാദിനമായ 29ന് രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിക്കും കാഴ്ചയർപ്പണത്തിനും മാണ്ഡ്യ രൂപതാ വികാരി ജനറാൾ മോൺ. ജോർജ് ആലൂക്ക, ഫാ. മനോജ് അമ്പലത്തിങ്കൽ, ഫാ. ജയിംസ് മാങ്കോട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് 11.30ന് പ്രദക്ഷിണവും നടക്കും.


ബസവനഗർ–കഗദാസപുര ദേവാലയത്തിൽ തിരുനാൾ

ബംഗളൂരു: ബസവനഗർ– കഗദാസപുര സെന്റ് മേരീസ് ദേവാലയത്തിൽ ഇടവകമധ്യസ്‌ഥയായ പരി. അമലോത്ഭവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സമാപിച്ചു. ശനി രാവിലെ 6.30ന് ദിവ്യബലിയിൽ രാമമൂർത്തിനഗർ സെന്റ് മേരീസ് ഇടവക വികാരി ഫാ. ഷിജോ കൊടക്കനത്ത് വിസി മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കി. തുടർന്ന് ലദീഞ്ഞ്, നൊവേന എന്നിവയും നടന്നു. 8.30ന് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ ഇടവകയിലെ ഏഴു കുടുംബസമ്മേളന യൂണിറ്റുകളിൽ എത്തിച്ചു. വൈകുന്നേരം ഏഴിന് തിരുസ്വരൂപങ്ങൾ തിരികെ ദേവാലയത്തിലേക്ക് എഴുന്നള്ളിച്ചു.

പ്രധാന തിരുനാൾ ദിനമായ ഞായർ രാവിലെ 7.30ന് ദിവ്യബലിക്ക് വികാരി റവ.ഡോ. ഡേവിസ് പാണാടൻ സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ പ്രോക്യുറേറ്റർ ഫാ. പോൾ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. റവ.ഡോ. വർഗീസ് പൂതവേലിത്തറ സഹകാർമികനാകും. ഫാ. ജസ്റ്റിൻ പുത്തൻപുരയ്ക്കൽ സിഎംഐ തിരുനാൾ സന്ദേശം നൽകി. ആറിന് ആഘോഷമായ പ്രദക്ഷിണവും 7.30ന് സ്നേഹവിരുന്നും രാത്രി എട്ടിന് ശിങ്കാരിമേളവും അരങ്ങേറി.

ബാബുസാപാളയ ദേവാലയത്തിൽ തിരുനാൾ



ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകമധ്യസ്‌ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ജനുവരി 13ന് വൈകുന്നേരം 6.15ന് വികാരി ഫാ. ഷിന്റോ അഗസ്റ്റിൻ മംഗലത്ത് വിസി തിരുനാളിന് കൊടിയേറ്റി. തുടർന്ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് യെലഹങ്ക മദർ ഓഫ് വിക്ടറി ദേവാലയത്തിലെ ഫാ. സണ്ണി പെരുമ്പുഴ എംഎസ്ടി മുഖ്യകാർമികത്വം വഹിച്ചു. 21ന് വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിക്കും നൊവേനയ്ക്കും ലദീഞ്ഞിനും ഫാ. ബിനീഷ് വേങ്ങക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം നടക്കും.

പ്രധാന തിരുനാൾ ദിവസമായ 22ന് (ഞായർ) രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് മാനന്തവാടിയിലെ നോവിസ് മാസ്റ്റർ ഫാ. മാർട്ടിൻ പുളിക്കൽ ഒഎഫ്എം മുഖ്യകാർമികത്വം വഹിക്കും. ഇടപ്പള്ളി ജനറൽ കൗൺസിലർ റവ.ഡോ. ജോജോ മാരിപ്പാട്ട് വിസി സന്ദേശം നൽകി 23ന് രാവിലെ 6.45ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലിക്ക് സഹവികാരി ഫാ. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കൂറ്റ് വിസി മുഖ്യകാർമികത്വം വഹിക്കും.

ഹിങ്കൽ ദേവാലയത്തിൽ തിരുനാൾ

ബംഗളൂരു: ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിലെ വാർഷിക തിരുനാൾ സമാപിച്ചു. ശനി വൈകുന്നേരം 6.30ന് ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ജെയ്മോൻ മുളപ്പൻചേരിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.

പ്രധാന തിരുനാൾ ദിനമായ ഞായർ രാവിലെ ഏഴിന് ദിവ്യബലി. 10.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യകാർമികത്വം വഹിച്ചു. 12.30ന് നേർച്ചയൂണ്. വൈകുന്നേരം 4.30ന് മൈസൂരു രൂപതാധ്യക്ഷൻ ഡോ. തോമസ് വാളപ്പിള്ളി കന്നഡ ഭാഷയിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകി ആറിന് ഉണ്ണീശോയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ഹിങ്കൽ റിംഗ് റോഡ് ജംഗ്ഷനിലേക്ക് മെഴുകുതിരി പ്രദക്ഷിണം നടന്നു. 7.30ന് ശിങ്കാരി മേളം, കരിമരുന്ന് കലാപ്രകടനം, എട്ടിന് കൊച്ചിൻ മരിയ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഡ്രാമാസ്കോപ്പ് നാടകം എന്നിവയും അരങ്ങേറും. തിരുനാളിനോടനുബന്ധിച്ച് ഉണ്ണീശോയ്ക്ക് കിരീടസമർപ്പണത്തിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വികാരി മോൺ. ജോർജ് ആലൂക്ക, ജനറൽ കൺവീനർ ജോർജ് ജോസഫ് എന്നിവർ അറിയിച്ചു.

ഈജിപുര ദേവാലയത്തിൽ 40 മണിക്കൂർ ആരാധനയും ഊട്ടു തിരുനാളും ആചരിച്ചു

ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനോടനുബന്ധിച്ച് 40 മണിക്കൂർ ആരാധനയും ചാവറ പിതാവിന്റെ ഊട്ടുതിരുനാളും ആചരിച്ചു. ജനുവരി ആറിനു വൈകുന്നേരം അഞ്ചിന് ദിവ്യബലിയോടനുബന്ധിച്ച് ഭക്‌തിനിർഭരമായ 40 മണിക്കൂർ ആരാധന ആരംഭിച്ച് എട്ടിനു രാവിലെ 11 മണിയുടെ ദിവ്യബലിയോടെ സമാപിച്ചു. തുടർന്ന് ഊട്ടു നേർച്ചയും നടന്നു.

കസവനഹള്ളി ദേവാലയത്തിൽ തിരുനാൾ



ബംഗളൂരു: കസവനഹള്ളി സെന്റ് നോർബർട്ട് ദേവാലയത്തിൽ ഇടവകമധ്യസ്‌ഥനായ വിശുദ്ധ നോർബർട്ടിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ജനുവരി 11ന് വൈകുന്നേരം 6.30ന് വികാരി ഫാ. സുബാഷ് ചള്ളംകാട്ടിൽ തിരുനാളിനു കൊടിയേറ്റി. തുടർന്ന് ദിവ്യബലിയും നൊവേനയും നടന്നു. പ്രധാന തിരുനാൾ ദിവസമായ ഞായർ വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ധർമാരാം വിദ്യാക്ഷേത്രം പ്രഫസർ ഫാ. ആന്റോ അമർനാഥ് ചിറ്റിലപ്പള്ളി സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. എയർവ്യൂ കോളനി ഹോളി ട്രിനിറ്റി ഇടവക വികാരി ഫാ. സണ്ണി പെരുമ്പുഴ എംഎസ്ടി വചനസന്ദേശം നല്കും. തുടർന്ന് 6.45ന് ആഘോഷമായ പ്രദക്ഷിണവും രാത്രി 8.30ന് സ്നേഹവിരുന്ന്, ശിങ്കാരിമേളം എന്നിവയും നടന്നു. മരിച്ചവരുടെ ഓർമദിവസമായ 16ന് വൈകുന്നേരം 6.30ന് ദിവ്യബലിക്കും ഒപ്പീസിനും സഹവികാരി ഫാ. അനീഷ് കരിമാളൂർ കാർമികത്വം വഹിച്ചു.