ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാവുന്ന വിദേശരാജ്യങ്ങൾ
Thursday, January 19, 2017 7:34 AM IST
ഫ്രാങ്ക്ഫർട്ട്: വിവിധ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർക്ക് പലപ്പോഴും കുറച്ചുനാൾ ഒരു രാജ്യത്ത് തന്നെ തങ്ങേണ്ടി വരാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാൻ കഴിയുന്ന പല വിദേശരാജ്യങ്ങളും ഉണ്ടെന്ന കാര്യം പലർക്കും അറിയില്ലെന്നതാണ് യാഥാർഥ്യം. ഇത് ഓരോ രാജ്യത്തെ മോട്ടോർ വാഹന നിയമങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുകയും മാറ്റം വരികയും ചെയ്യുന്നതാണ്. ഈ ട്രാഫിക് നിയമങ്ങൾ കൃത്യമായി മനസിലാക്കി മതിയായ രേഖകൾ കൈവശമുണ്ടെങ്കിൽ ഇന്ത്യൻ ലൈസൻസുമായി പല രാജ്യങ്ങളിലും ഡ്രൈവ് ചെയ്യാം. അത്തരം രാജ്യങ്ങളുടെ പേരും നിബന്ധനകളുമാണ് താഴെ കൊടുത്തിരിക്കുന്നത്.

1. യുകെയിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് ഒരു വർഷം വാഹനമോടിക്കാൻ കഴിയും. അതിനുശേഷം അവിടുത്തെ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കണം.

2. ന്യൂസിലൻഡിൽ ഇന്ത്യൻ ലൈസൻസിന്‍റെ ഇംഗ്ലീഷ് പരിഭാഷയുണ്ട ായിരിക്കണമെന്ന് മാത്രമാണ് നിബന്ധന. 12 മാസത്തേക്ക് ഡ്രൈവ് ചെയ്യാം, പിന്നീട് ആ രാജ്യത്തെ ലൈസൻസ് എടുക്കണം.

3. സ്വിറ്റ്സർലൻഡിൽ ഇന്ത്യൻ ലൈസൻസിന്‍റെ പരിഭാഷയും ഒറിജിനലുമുണ്ടെ ങ്കിൽ ലോകത്ത് ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ വസിക്കുന്ന രാജ്യത്തിലൂടെ ഒരു വർഷം ഡ്രൈവ് ചെയ്ത് നമുക്ക് ചുറ്റിയടിക്കാം.

4. ഫ്രാൻസിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന്‍റെ ഫ്രഞ്ച് പരിഭാഷയുണ്ടെ ങ്കിൽ ഫ്രാൻസിലെ റോഡുകളിലൂടെ വാഹനം ഓടിക്കാം.

5. നോർവേയിൽ മൂന്നു മാസം ഇംഗ്ലീഷിലുള്ള ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം.

6. സൗത്ത് ആഫ്രിക്കയിൽ സൗത്ത് ആഫ്രിക്കൻ ഭാഷയിലുള്ള പരിഭാഷയോടൊപ്പം എംബസിയുടെ സമ്മതപത്രത്തവും ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാം.

7. ജർമനിയിലെ ഇന്ത്യൻ എംബസി അല്ലെങ്കിൽ കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്തതും പരിഭാഷപ്പെടുത്തിയതുമായ ലൈസൻസുണ്ടെങ്കിൽ ആറുമാസം സ്വയം ഡ്രൈവ് ചെയ്ത് പോകാം. അതിനുശേഷവും തങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ മാത്രം ജർമൻ ലൈസൻസിന് അപേക്ഷിച്ചാൽ മതിയാകും.

8. ഓസ്ട്രേലിയൻ സ്റ്റേറ്റുകളിൽ നിയമങ്ങൾ വ്യത്യസ്തമാണ്. ചിലയിടങ്ങളിൽ ഇന്‍റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെടുന്പോൾ മറ്റു ചില സ്റ്റേറ്റുകളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാൽ ഓസ്ട്രേലിയയിൽ താമസിക്കാനെത്തുന്നയാൾക്ക് മൂന്നുമാസം വരെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് യാത്ര ചെയ്യാം.

9. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ മോട്ടോർ വെഹിക്കിൾ നിയമപ്രകാരം മാത്രമേ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ഫ്ളോറിഡ പോലെയുള്ള സ്റ്റേറ്റുകളിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് ആറു മാസം കാലാവധിയുണ്ട്. മറ്റു സ്റ്റേറ്റുകളിലെ നിയമങ്ങൾ വിദേശത്തുള്ള അമേരിക്കൻ കോണ്‍സുലേറ്റുകളിൽ നിന്നും അറിയാം.

10. ഫിൻലാൻഡിൽ ഇന്ത്യയിൽ നിന്നുള്ള ഇന്‍റർനാഷണൽ ഇൻഷ്വറൻസിന്‍റെ കാലാവധിയനുസരിച്ച് ആറുമാസം മുതൽ ഒരു വർഷംവരെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് വാഹനമോടിക്കാം.

റിപ്പോർട്ട്: ജോർജ് ജോണ്‍