മലിനീകരണ തട്ടിപ്പ് അറിഞ്ഞിരുന്നില്ല: ഫോക്സ് വാഗൻ മുൻ മേധാവി
Friday, January 20, 2017 9:55 AM IST
ബെർലിൻ: ഡീസൽ കാറുകളുടെ മലിനീകരണം കുറച്ചു കാട്ടുന്ന സോഫ്റ്റ് വെയറുകൾ ഘടിപ്പിക്കുന്നത് താൻ മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന ആരോപണം ഫോക്സ് വാഗന്‍റെ മുൻ മേധാവി പ്രഫ. ഡോ. മാർട്ടിൻ വിന്‍റർകോണ്‍ നിഷേധിച്ചു. വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന പാർലമെന്‍ററി സമിതിക്കു മുന്നിൽ മൊഴി കൊടുക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം എങ്ങനെയുണ്ടായി എന്നു തനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദം ഉയർന്നതിനെത്തുടർന്ന് 2015 സെപ്റ്റംബറിൽ വിന്‍റർകോം രാജിവച്ചിരുന്നു. വിവാദം പുറത്തു വരുന്നതിനും ഒരു മാസത്തോളം മുന്പുതന്നെ വിന്‍റർകോം ഇതെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തൽ വന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ