ഡെൻമാർക്ക് 18 വയസിൽ താഴെയുള്ളവരുടെ വിവാഹം നിരോധിച്ചു
Friday, January 20, 2017 9:57 AM IST
കോപ്പൻഹേഗൻ: പതിനെട്ടു വയസിൽ താഴെയുള്ളവരുടെ വിവാഹം ഡെൻമാർക്ക് നിയമം മൂലം നിരോധിച്ചു. പ്രായപൂർത്തിയാവും മുൻപ് വിദേശ രാജ്യങ്ങളിൽ വച്ച് വിവാഹം ചെയ്ത് ഡെൻമാർക്കിലെത്തിയാലും അംഗീകരിക്കപ്പെടില്ലെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞ വർഷം 27 കുടിയേറ്റക്കാർ പ്രായപൂർത്തിയെത്തും മുൻപ് വിവാഹിതരായതായി വ്യക്തമായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാർ തീരുമാനം. രാജ്യത്തെത്തിയ അഭയാർഥി പെണ്‍കുട്ടികളിൽ പലരും പതിനാലാം വയസിൽ വിവാഹം ചെയ്തവരാണെന്നും വെളിപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ