ലാൽബാഗ് പുഷ്പമേള 20 മുതൽ
Friday, January 20, 2017 10:18 AM IST
ബംഗളൂരു: ഉദ്യാനനഗരിയിൽ പുഷ്പവസന്തം വിരിയിച്ച് റിപ്പബ്ലിക് ദിന പുഷ്പമേള 20 മുതൽ 29 വരെ ലാൽബാഗിൽ നടക്കും. ഹോർട്ടികൾച്ചർ വകുപ്പാണ് പുഷ്പമേള ഒരുക്കുന്നത്. മേളയുടെ പ്രധാന ആകർഷണമായ ഗ്ലാസ്ഹൗസിൽ ഇത്തവണ പൂക്കൾ കൊണ്ട ് വിജയപുരയിലെ ഗോൽ ഗുംബസ് മാതൃകയാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടന്ന പുഷ്പമേളയിൽ ഒരുക്കിയ റോസാപ്പൂ പാർലമെന്‍റ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അത്യപൂർവ പുഷ്പങ്ങൾക്കൊപ്പം അലങ്കാരച്ചെടികൾ, ഫലവൃക്ഷത്തൈകൾ എന്നിവയ്ക്കായി പ്രത്യേക സ്റ്റാളുകളും ഒരുക്കും. അഞ്ചുലക്ഷത്തോളം സന്ദർശകർ ഇത്തവണ മേളയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ചാണ് ലാൽബാഗിൽ പുഷ്പമേള സംഘടിപ്പിക്കുന്നത്.